വീര സൈനികരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍, അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

  • 35
  •  
  •  
  •  
  •  
  •  
  •  
    35
    Shares

ന്യൂഡൽഹി: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സി ഡി എസ് ജനറൽ ബിപിൻ റാവത്തിന്‍റെയും മറ്റ് പ്രതിരോധ ഉദ്യോഗസ്ഥരുടെയും ഭൗതികശരീരം വൈകിട്ട് തമിഴ്‌നാട്ടിൽ നിന്ന് ന്യൂഡൽഹിയിലെ പാലം എയർബേസിൽ എത്തിച്ചു.സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ ഡൽഹി പാലം വിമാനത്താ വളത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍, സേനാ മേധാവികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.സി ഡി എസ് ജനറൽ ബിപിൻ റാവത്തിന്‍റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാലം എയർബേസിൽ സന്ദർശിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ