കുവൈറ്റ് സിറ്റി :-എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) ന്റെ വാർഷിക ആഘോഷം – “വിന്റെർ ഫെസ്റ്റ് 21” കബദിലെ ഫാം ഹൗസിൽ നവംബർ 25 മുതൽ 27 വരെ നടന്നു. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് വിവിധ കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച ഫോക്കസ് വിന്റെർ ഫെസ്റ്റിവൽ കുടും ബാംഗങ്ങളും അതിഥികളുമായി നൂറു കണക്കിന് പേർ പങ്കെടുത്തു. 26 ന് വൈകിട്ട് 4 മണിക്കു പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യ ക്ഷതയിൽ കൂടിയ പൊതുസമ്മേളനം അൽ മുല്ല എക് ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെകട്ടറി പ്രശോബ് ഫിലിപ്പ് സംഘടനയുടെ പ്രവർത്തനങ്ങൾ സദസിന് പരിചയപ്പെടുത്തി.ഫെസ്റ്റ് കൺവീനർ കെ. രതീശൻ സ്വാഗതം ആശംസിച്ചു. ഗൾഫ് അഡ്വാൻസ് കമ്പനി മാനേജർ അരുൺ ചെറിയാൻ ഫോക്കസ് അഡ്വവൈസറി അംഗം സലിം രാജ് എന്നിവർ ആശംസകളർപ്പിച്ചു. വിന്റെർ ഫെസ്റ്റ് ന്റെ ഇ- സുവനീർ വൈസ് പ്രസിഡന്റ് സി.ഒ. കോശി പ്രകാശനം ചെയ്തു. കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് ആഡിറ്റർ ജോസഫ് എം.ടി ക്കു ജോൺ സൈമൺ ഫലകം നൽകി. പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാരം വേദിയിൽ നൽകപ്പെട്ടു. പൊതു സമ്മേളനത്തിന് ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. തുടർന്നു ഫോക്കസ് കുടുംബാഗ ങ്ങളുടെ കലാപരിപാടികളും ഡി.കെ. ഡാൻസ് ട്രൂപ്പിന്റെ ഡാൻസ്. സൈജു പള്ളിപ്പുറം നേതൃത്വലുള്ള മെലഡിയുടെ ഗാനമേളയും അരങ്ങേറി. പരിപാടികൾക്ക് സന്തോഷ് വി.തോമസ്, ജോജി വി. അലക്സ് , രാജീവ് സി.ആർ, മുഹമ്മദ് ഇക്ബാൽ, ഡാനിയേൽ തോമസ്, സുനിൽ ജോർജ്, ബിജി സാമുവൽ , രെജൂ ചാണ്ടി, സത്യൻ, ഷാജൂ എം.ജോസ്, സുരേഷ് ശേഖർ, അനിൽ കെ.ബി, ഷിബു മാത്യൂ , ജാസിദ്, സൈമൺ ബേബി, സിസിത, ഷിബു സാമുവൽ . രശ്മി രാജീവ്, മനോജ് കലാഭവൻ, സജീവ് പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി. ഫോക്കസ് മെഡിക്കൽ എയ്ഡ് അംഗം ജിത മനോജിന്റെ നേതൃത്വത്തിൽ മെഡിക്കൽ ചെക്കപ്പ് നടത്തി