കുവൈറ്റ് സിറ്റി :കോവിഡ് യാത്രാ നിയന്ത്രണ ങ്ങള്‍ മൂലം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസമേകി വെല്‍ഫെയര്‍ കേരള കുവൈറ്റ് ഒരുക്കി കുവൈറ്റിൽ എത്തിച്ച 4 ചാർട്ടേർഡ് ഫ്ലൈറ്റിലെയും യാത്രക്കാർക്കാരുടെ സംഗമം നടത്തി.4 വിമാനങ്ങളിലായി 500 ഓളം പ്രവാസികളെ വെൽഫെയർ കേരള കുവൈറ്റ് കുവൈറ്റിൽ എത്തിച്ചിരുന്നു.ഫർവാനിയ ഐഡി യൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന്റെ ഉത്ഘാടനം പ്രസിഡന്റ് അൻവർ സഈദ് നിർവഹിച്ചു.പ്രവാസികൾ പ്രശ്നങ്ങൾ നേരിടുമ്പോൾ അവരുടെ സഹായത്തിന് കുവൈറ്റിൽ ആദ്യം ഓടിയെത്തുന്ന സംഘടനയാണ് വെൽഫെയർ കേരള കുവൈറ്റ് എന്ന് അദ്ദേഹം പറഞ്ഞു.പ്രതിസന്ധി കാലത്ത് ഇന്ത്യയില്‍ നിന്നും ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കിയ ഒരേ ഒരു പ്രവാസി സംഘടനയും വെൽഫെയർ കേരള കുവൈറ്റ് ആയിരുന്നു.കോവിഡ് കാലത്ത് പൂർണ സൗജന്യമായി പ്രവാസികളെ കുവൈറ്റിൽ നിന്നും ആദ്യമായി നാട്ടിലെത്തിച്ച സംഘടനയും വെൽഫെയർ കേരള കുവൈറ്റ് ആണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് അധ്യക്ഷനായിരുന്നു.
ജന സെക്രട്ടറി. ഗിരീഷ് വയനാട് സ്വാഗതം പറഞ്ഞു.അസാധ്യമായതിനെ സാധ്യമാക്കിയ യത്നം എന്ന തലക്കെട്ടിൽ യാത്രാ കപ്റ്റനും പ്രോഗ്രാം കൺവീനറുമായ ഖലീലുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി വളരെയധികം പ്രയാസ ങ്ങൾ സഹായിച്ചായിരുന്നു 4 ഫ്ലൈറ്റുകളും കുവൈറ്റിൽ എത്തിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു പാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. എങ്കിലും ഒരു യാത്രക്കാരന് പോലും പരാതിയില്ലാതെ ഈ ഉദ്യമം വിജയിപ്പി ക്കാൻ കഴിഞ്ഞു.അതിനായി കൂടെ നിന്ന നാട്ടിലെയും കുവൈറ്റിലെയും പാർട്ടി പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
വെൽഫെയർ കേരള കുവൈറ്റിന്റെ പ്രവർത്ത നങ്ങൾ പരിചയപ്പെടുത്തി കൊണ്ടുള്ള പ്രസന്റേഷൻ സെക്രട്ടറി അഷ്കർ മാളിയേക്കൽ അവതരിപ്പിച്ചു.യാത്രക്കാരായ കാസിം കൊയിലാണ്ടി,ഫുആദ്ഫിറോസ്ഷുഐബ്,
ഷുക്കൂർ വണ്ടൂർ തങ്ങളുടെ അനുഭവം പങ്കു വെച്ചു.വൈസ് പ്രസിഡന്റുമാരായ റസീന മുഹ്‌യുദ്ധീൻ, ലായിക് അഹ്‌മദ്, അസി :ട്രഷറർ വിഷ്ണു നടേഷ്,ടീം വെൽഫെയർ ക്യാപ്റ്റൻ
ഷംസീർ ഉമ്മർ,സഫ്‌വാൻ കാഞ്ഞിരത്തിങ്കൽ, അഫ്താബ് ആലം, അബ്ദുൽ വാഹിദ്,ആയിഷ പി ടി പി.,വാഹിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഗഫൂർ എം കെ ഗാനം ആലപിച്ചു.കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നന്ദി പ്രകാശിപ്പിച്ചു.