ന്യൂഡൽഹി: കൊവിഡ്-19 നെതിരെ ബൂസ്റ്റർ വാക്സിൻ ഡോസിന്റെ ആവശ്യകതയെ പിന്തുണയ്ക്കുന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ. കൊവിഡ്-19 നെതിരെ ഒരു ബൂസ്റ്റർ വാക്സിൻ ഡോസിന്റെ ആവശ്യകതയെ പിന്തുണ യ്ക്കുന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുക ളൊന്നുമില്ലെന്ന് ഭാർഗവ പിടിഐയോട് പറഞ്ഞു.ബൂസ്റ്റർ ഡോസ് പ്രശ്നം ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് സൂചന. ഒരു ബൂസ്റ്റർ ഡോസ് നൽകാനുള്ള സാധ്യതയെക്കുറിച്ച്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അടുത്തിടെ പറഞ്ഞത്, രണ്ട് ഡോസുകൾ നൽകി വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അതിനുശേഷം, വിദഗ്ധരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നുമായിരുന്നു.ഇത്തരമൊരു കാര്യത്തിൽ സർക്കാരിന് നേരിട്ട് തീരുമാന മെടുക്കാനാകില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും വിദഗ്ധ സംഘവും ബൂസ്റ്റർ ഡോസ് നൽകണമെന്ന് പറയുമ്പോൾ അത് പരിഗണിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ ജനസംഖ്യയുടെ 82 ശതമാനം പേർക്കും വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചു, 43 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് നൽകിയ മൊത്തം കോവിഡ് 19 വാക്സിൻ ഡോസുകളുടെ എണ്ണം 116.87 കോടി കവിഞ്ഞു.