ന്യൂഡൽഹി: പാക്കിസ്ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാൻ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് അനുമതി. പാക് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാ നുള്ള ബില്‍ അംഗീകരിച്ചു.പ്രതിപക്ഷ ബഹള ത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. രാജ്യാന്തര നീതിന്യായ കോടതി യുടെ നിര്‍ദേശപ്രകാരമാണ് നടപടി. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്നാണ് രാജ്യാന്തര നീതിന്യായ കോടതി നിര്‍ദേശിച്ചത്. ജാദവിന് അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഓര്‍ഡിനന്‍സ് അവതരി പ്പിച്ചിരുന്നു.ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്