ഡൽഹി:കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നല്കണമെന്നാവശ്യപ്പെട്ടു കേരള മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് അതതുസംസ്ഥാനങ്ങളാണ് അമ്പതിനായിരം രൂപ വീതം കുടുംബാം ഗങ്ങൾക്ക് നൽകേണ്ടത്. കോവിഡിനെ തുടർന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങ ളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നല്കണമെന്നാ വശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.കേരളത്തിൽ ധനസഹായത്തിനായി അപേക്ഷ നൽകിയ പ്രവാസികുടുംബങ്ങളുടെ അപേക്ഷ വിദേശ രാജ്യത്തു മരണമഞ്ഞവർക് ഈ ആനുകൂല്യം ലഭ്യമല്ല എന്ന കാരണത്താൽ അപേക്ഷ സ്വീകരിക്കുന്നതുതന്നെ നിരസിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടു നിവേദനം നൽകിയി രിക്കുന്നത്. ഈ ആനുകൂല്യത്തിൽ നിന്ന് പ്രവാസികളെ മാറ്റിനിർത്തിയാൽ അത്തരം തീരുമാനം വിവേചനപരമാകുമെന്നും ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ
അറിയിച്ചു