ചെന്നൈ: ബോധരഹിതനായി വീണ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയെ ആദരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറ ലായിരുന്നു. ബോധരഹിതനായി വീണു കിടന്നിരുന്ന ഇരുപത്തെട്ടുകാരനായ ഉദയ കുമാറിനെ ആശുപത്രിയിലെത്തിക്കാനാണ് ഇൻസ്പെക്ടർ രാജേശ്വരി ചുമലിലെടുത്ത് നടന്നത്.സമൂഹമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം തുടരുകയാണ്