കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ന​ൽ​കി​യ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കോൺഗ്രസ്. യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി ക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ട് കോൺ​ഗ്രസ് ‌ട്വീറ്റ് ചെയ്തത്.ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വലിയ വിവാദമായിരുന്നു. സവർക്കറുൾപ്പെ‌ടെയുള്ളവരാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം നേ‌ടാൻ വേണ്ടി പൊരുതിയവരെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വലിയ വിമർശനം ഉയരുന്നത്.നടിക്ക് ലഭിച്ച പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേശീയ മഹിളാ കോൺ​ഗ്രസ് പ്രസിഡന്റിന് കത്തയച്ചിരുന്നു. രാജ്യത്തെ ഭരണഘ‌ടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾ പത്മശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മയും കങ്കണക്ക് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രാ​ജ്യം പ​ത്മ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​ത്ത​ര​ക്കാ​രു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ വീ​ണ്ടും ഉ​ണ്ടാ​കു​മെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ ക​ങ്ക​ണ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ച താ​രം പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഗാന്ധി, നെഹ്റു, ഭഗത് സിങ്, സർദാർ പട്ടേൽ തുടങ്ങിയവരുടെ ത്യാഗത്തേയും രക്തസാക്ഷി ത്വത്തേയും അപമാനിച്ച കങ്കണ റണാവത്തിന്‍റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ