സീറോ മലബാർ സഭ കുർബാന ഏകീകരണം; പ്രതിഷേധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ

  • 2
  •  
  •  
  •  
  •  
  •  
  •  
    2
    Shares

കൊച്ചി: സീറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ പ്രതിഷേധിച്ച് വൈദികർ. കുർബാന ഏകീകരിക്കുന്നതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ സിറോ മലബാർ സഭ ആസ്ഥാന ത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി. കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാന ത്താണ് പ്രതിഷേധം.കുർബാന ക്രമം ഏകീകരിക്കണമെന്ന ആവശ്യവുമായി മറുവിഭാഗവും പ്രതിഷേധിച്ചു. ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സഭയ്ക്കുള്ളതിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നം സിനഡ് അടിയന്തരമായി ചേർന്ന് പരിഹരിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ജൂലൈയിലാണ് സീറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാൻ തീരുമാനിച്ചത്. ഓ​ഗസ്റ്റിൽ ഇത് സംബന്ധിച്ച് സിനഡ് ഉത്തരവ് പുറത്തിറക്കി. എന്നാൽ, പുതിയ ആരാധനാക്രമം അം​ഗീകരിക്കില്ലെന്നാണ് ഒരുവിഭാ​ഗം വൈദികരുടെ നിലപാട്. നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍ വരുമെന്നാണ് സിനഡ് വ്യക്തമാക്കിയിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കു കയുള്ളൂ എന്ന് പ്രതിഷേധക്കാർ വ്യക്ത മാക്കുന്നു. കുർബാന ഏകീകരിക്കാനുള്ള തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും അത് ക്രൈസ്തവ ധർമ്മത്തിനെതിരാണെന്നും വൈദികർ പറയുന്നു. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സീറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളെ തുടർന്ന് തീരുമാനം വൈകുകയായിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ