ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

ലക്നൗ : അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.നിയമസഭ തിരഞ്ഞെടുപ്പ് മുന്നോരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാരണാസി സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സംസ്ഥാന ത്തെത്തുന്ന അദ്ദേഹം ബി ജെ പി നേതാക്കളു മായി നിര്‍ണ്ണായക ചര്‍ച്ച നടത്തും. അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ , സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ അടക്കം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 98 ജില്ലാ അദ്ധ്യക്ഷന്മാര്‍, ജില്ലാ ഭാരവാഹികൾ, 403 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ളവർ, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാർ, മുതിർന്ന പ്രവർത്തകർ, സഹഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ സംഘടനാ പ്രവർത്തകരെയും അമിത് ഷാ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തും.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ