കുവൈറ്റ് സിറ്റി:2021 നവംമ്പർ 18, 19 വ്യാഴം, വെള്ളി തീയ്യതികളിൽ ഓൺലൈനിൽ വെച്ച് നടക്കുന്ന കലാലയം സാംസ്കാരിക വേദി പന്ത്രണ്ടാമത് എഡിഷൻ കുവൈത്ത് നാഷനൽ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ TVS ഗ്രൂപ്പ് ചെയർമാൻ ഡോ എസ്.എം.ഹൈദർ അലി പ്രകാശനം ചെയ്തു.പ്രവാസലോകത്തെ മനം മടുപ്പിക്കുന്ന ഊഷരതയിൽ ഒരു കുളിർ തെന്നലായി ഓരോ വർഷവും കടന്നു വരുന്ന പ്രവാസി സാഹിത്യോത്സവിനെ വരവേൽക്കാൻ യുവാക്കളും വിദ്യാർത്ഥി വിദ്യാർത്ഥിനികളും കുടുംബിനികളും തയ്യാറെടുത്തു കഴിഞ്ഞു. സർഗാസ്വാദനത്തിന്റെ വിരുന്നൊരുക്കി മലയാളത്തിന്റെ ധാർമിക യുവത്വം സർഗ്ഗ വൈഭവത്തിന്റെ മാറ്റു നോക്കുന്ന പ്രവാസി സാഹിത്യോത്സവിൽ പുരുഷ – വനിതാ വിഭാഗങ്ങളിൽ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻ്ററി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിൽ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കവിതാപാരായണം, ഖവാലി, സൂഫി ഗീതം, അറബിക് കാലിഗ്രാഫി, ഹൈകു, കുടുംബ മാഗസിന്‍, വിവിധ ഭാഷാ പ്രസംഗങ്ങൾ, വ്യത്യസ്ത രചനാ വായനാ മത്സരങ്ങൾ തുടങ്ങിയ 64 ഇനങ്ങളിൽ സെൻട്രൽ ഘടകങ്ങളിൽ നടന്ന പ്രവാസി സാഹിത്യോത്സ വിലൂടെ പ്രതിഭാത്വം തെളിയിച്ച മുന്നൂറിൽ പരം മത്സരാർത്ഥികൾ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.ചടങ്ങിൽ റഫീഖ് കൊച്ചനൂർ, അബൂബക്കർ സിദ്ധീഖ്, ജാഫർ ചപ്പാരപ്പടവ്, ശിഹാബ് വാണിയന്നൂർ, ഹാരിസ് പുറത്തീൽ, നവാഫ് അഹമ്മദ്, ജസ്സാം കുണ്ടുങ്ങൽ, അൻവർ ബെലക്കാട്, നാഫി കുറ്റിച്ചിറ, റഷീദ് മടവൂർ, നുഫെെജ് പെരിങ്ങത്തൂർ എന്നിവർ സംബദ്ധിച്ചു.