ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക്) ബ്ലഡ്  ഡൊണേഷൻ ഡ്രൈവ്  സംഘടിപ്പിച്ചു

  • 20
  •  
  •  
  •  
  •  
  •  
  •  
    20
    Shares

കുവൈറ്റ് സിറ്റി:ഇന്ത്യൻ സ്വാതന്ത്യദിനത്തിന്റെ 75-ാം വാർഷികവും, ഇന്ത്യ -കുവൈറ്റ് നയതന്ത്ര ബന്ധ കൂട്ടുകെട്ടിൻ്റെ 60 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക്)  കുവൈത്തിലെ ആതുരസേവന രംഗത്തെ പ്രമുഖരായ ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അൽ അദാൻ രക്ത ബാങ്കിൽ  ബ്ലഡ്  ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ഒക്ടോബർ 29 നടന്ന രക്തദാന ക്യാമ്പിൽ  150 അധികം ആളുകൾ പങ്കെടുത്തു.ഫോക്ക് പ്രസിഡന്റ്  സലിം എം.ൻ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് ഫോക്ക്  ബ്ലഡ് ഡൊണേഷൻ കോഡിനേറ്റർ ഹരി കുപ്ലേരി സ്വാഗതം ആശംസിച്ചു. ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാർ നന്ദി അറിയിച്ചു. 
ഫോക്ക്  ജനറൽ സെക്രെട്ടറി  ലിജേഷ്.പി ,ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാർ, വനിതാവേദി ട്രഷറർ ശ്രീഷ ദയാനദ്ദൻ, ഷിജി സനത്ത്, അമ്യത മഞ്ചീഷ്, ജോമി വിനോയി, വൈസ് പ്രസിഡന്റ് വിജയകുമാർ, രാജേഷ്ബാബു , ഹരിപ്രസാദ് ,മെമ്പർഷിപ്പ് സെക്രട്ടറി സുജേഷ്, വിനോയ് വിൽസൺ  മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ