ഷാർജ:അന്താരാഷ്ട്ര പുസ്തകമേളയുടെ പിതാവ് ഹിസ്സ് ഹൈനസ് ഡോ. ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.
ഷാർജ രാജ്യാന്തര പുസ്തകമേളയുടെ നാൽപ്പതാം വർഷ പുസ്തക പ്രദർശന മാണ് ഈ നേട്ടം കൈവരിച്ചതെന്ന് ബുക് അതോറിറ്റി അറിയിച്ചു. പുസ്തകമേളയുടെ മുന്നോടിയായി നടന്ന പബ്ലിഷേഴ്സ് കോൺഫറൻസിന്റെ വിജയത്തെ തുടർന്നാണ് അംഗീകാരം തേടിയെത്തിയത്. പബ്ലിഷേഴ്സ് കോൺഫറൻ സിൽ 83 രാജ്യങ്ങളിലെ 546 പബ്ലിഷർമാർ പങ്കെടുത്തിരുന്നു.40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മേളയ്ക്ക് ഈ നേട്ടം കൈവരി ക്കുന്നത്. 2021 നവംബർ മാസം മൂന്നിന് തുടങ്ങിയ മേളയിൽ എൺപത്തി മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 1632 പ്രസാധകരാണ് പെങ്കടുക്കുന്നത്. ഒന്നര കോടി പുസ്തക ങ്ങളാണ് ഈ വർഷം മേളയ്ക്കായ് തയ്യാറാക്കിയിരിക്കുന്നത്. 1.10 ലക്ഷം പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിനും മേള വേദിയാകുന്നുണ്ട്.സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി യുടെ പിന്തുണയില്ലാതെ ഈ നേട്ടം യാഥാർഥ്യമാക്കാൻ കഴിയില്ലെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. അറിവിലൂടെയും പുസ്തകങ്ങളിലൂടെയും മാത്രമേ സംസ്കാരമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയു എന്ന് വിശ്വസിക്കുന്നയാളാണ് ഷെയ്ഖ് സുൽത്താനെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് പുസ്തകമേളയെ മികച്ചതാക്കുന്നതെന്നും അൽ അമേരി പറഞ്ഞു.മുൻപും ഷാർജ പുസ്തകമേളയെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിരുന്നു. പാരീസ്, മോസ്‌കോ, മഡ്രിഡ്, ന്യൂഡൽഹി, സാവോ പോളോ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യാന്തര പുസ്തകമേളകളിൽ ഗസ്റ്റ് ഓഫ് ഓണർ പദവി ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം മഹാമാരിയുടെ സമയത്ത് നടന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയും ഇതായിരുന്നു. 40-ാം എഡിഷന്റെ ഹൈൈലറ്റാണ് ഈ വിജയം. 1982-ൽ മേളയുടെ ഉദ്ഘാടന പതിപ്പിൽ നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നൂറോളം പരിപാടികളാണ് നാൽപ്പതാമത് പുസ്തക
മേളയിൽ നടക്കുന്നത്. ഇരുപത്തിരണ്ട് രാജ്യങ്ങളിലെ എൺപത്തിമൂന്ന് എഴുത്തുകാർ അതിഥികളായി എത്തുന്നുണ്ട്. നാനൂറ്റിനാൽപ്പത് സാംസ്കാരിക പരിപാടികളും സെമിനാറുകളും കുട്ടികൾക്കുള്ള പരിപാടികളും വേറെയും നടക്കുന്നുണ്ട്.
രവി കൊമ്മേരി