ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥിൽ സന്ദർശനം നടത്തും. മോദി നാളെ രാവിലെ 6.30ന് സംസ്ഥാനത്തെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.ശങ്കരാചാര്യരുടെ സമാധിസ്ഥലം അദ്ദേഹം നാടിന് സമർപ്പിക്കും. ഇതിനൊപ്പം സരസ്വതി ഗാട്ടിന്റേയും പുരോഹിതരുടെ താമസ്ഥലങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടി യായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി യായെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.ഇതി നൊപ്പം 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കേദാർ നാഥിൽ നടക്കുന്ന റാലിയേയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.