ന്യൂഡല്‍ഹി: നീറ്റ് യു.ജി ഫലം. പ്രഖ്യാപിക്കാന്‍ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എൻ.ടി.എ) സുപ്രീംകോടതി അനുമതി നല്കി. ഫല പ്രഖ്യാപനം തടഞ്ഞ ബോംബെ ഹൈകോടതി വിധി ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു.ബുക്ക്ലെറ്റും ഒ.എം.ആര് ഷീറ്റും കൂട്ടിക്കലര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി പരീക്ഷാർഥികളായ രണ്ടുപേർ നൽകിയ ഹരജിയിൽ ഫലം പ്രഖ്യാപിക്കുന്നത് ബോംബെ ഹൈകോടതി തടയുകയായിരുന്നു. ഇതിനെതിരേ എൻ.ടി.എ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. രണ്ടു വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തീര്‍ക്കാമെന്നും ഫലം പ്രഖ്യാപിക്കുന്നത് തടയരുതെന്നും നാഷനല്‍ എൻ.ടി.എക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും കോടതിയില്‍ ആവശ്യപ്പെട്ടു.ഇത് അംഗീകരിച്ച സുപ്രീംകോടതി രണ്ടു വിദ്യാർഥികൾക്ക് 16 ലക്ഷം വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി വിധി സ്റ്റേ ചെയ്തു. വിഷയത്തില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാമെന്നും കോടതി വ്യക്തമാക്കി.