മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ ഷിഫ അൽ ജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായ ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്.ജി.പി.ടി, ബി.പി, ബോഡി മാസ് ഇൻഡെക്സ് തുടങ്ങിയ ലാബ് പരിശോധനകളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്, ഇതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഒക്ടോബർ8,15 എന്നീ വെള്ളിയാഴ്ചകളിൽ ഹോസ്പിറ്റലിലെത്തി പരിശോധനകൾക്ക് വിധേയമായ ശേഷം അടുത്ത ദിവസങ്ങളിൽ ഫലം വാങ്ങി ഡോക്ടറെ കാണുന്നതുൾപെടെ സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്.ഹോസ്പിറ്റലിൽ ഇന്ന്(8/10/21) നടന്ന ചടങ്ങിൽ സൽമാനിയ ഒബ്സ്ടട്രിക്&ഗൈനക്കോളജി വിഭാഗം ഡോ: അമർജിത് കൗർ സന്ധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷിഫ അൽ ജസീറ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിൽ നിന്നും ശ്രീ.മുനവ്വർ, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ശ്രീ.ഫ്രാൻസിസ് കൈതാരത്ത്, കേരളീയ സമാജം ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് കാരക്കൽ, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ.സാനി പോൾ, അണ്ണാ തമിഴ് മൻട്രം പ്രതിനിധി ശ്രീ.സെന്തിൽ, എന്നിവർ മുഖ്യാഥിതികളായ ചടങ്ങിൽ ക്യാമ്പ് കൺവീനർ ഹരീഷ്.പി.കെ മെഡിക്കൽ ക്യാമ്പ് കാര്യങ്ങൾ വിശദീകരിച്ചു. കെ.പി.എഫ്.മെമ്പർമാർക്ക് ഷിഫ അൽ ജസീറ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡിൻ്റെ പ്രസാധനം ചടങ്ങിൽ വൈസ്പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന് നൽകിക്കൊണ്ട് മുനവ്വർ നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ച ചടങ്ങിൽ സുധീർ തിരുനിലത്ത് അധ്യക്ഷത വഹിക്കുകയും, ട്രഷറർ റിഷാദ് വലിയകത്ത് നന്ദി അറിയിക്കുകയും ചെയതു. ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, ഫൈസൽ പാട്ടാണ്ടി, അഭിലാഷ്.എം.പി,രജീഷ്.സി.കെ, സുജിത് സോമൻ, സുധീഷ് .സി, അഷ്റഫ് പടന്നയിൽ, സവിനേഷ്, പ്രജിത്ത്.സി, അഖിൽ താമരശ്ശേരി, സത്യൻ പേരാമ്പ്ര തുടങ്ങിയവർ നിയന്ത്രിക്കുന്ന ക്യാമ്പിൽ ഒക്ടോബർ 15 വെള്ളിയാഴ്ചയിലേക്ക് രജിസ്റ്റർ ചെയ്യാൻ താൽപര്യമുളളവർ 39725510,66335400,35059926,39116392 എന്നീ വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.