ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

  • 3
  •  
  •  
  •  
  •  
  •  
  •  
    3
    Shares

മനാമ : ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ ജീവകാരുണൃ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി ഏപ്രിൽ മാസത്തെ ചികിത്സാ ധനസഹായം ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രാധാകൃഷ്ണന് നൽകാനായി ലാൽ കെയെർസ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് സെക്രട്ടറിഷൈജു കന്‍പ്രത്ത് കൈമാറി.എക്സിക്യൂട്ടീവ് മെമ്പേഴ്‌സായ രതിൻ തിലക്, സജീഷ് പന്തളം എന്നിവര്‍ സന്നിഹിതരായിരുന്നു. റമദാന്‍ മാസത്തിലെ സഹായമായി ബഹ്‌റൈനില്‍ പ്രയാസം അനുഭവിക്കുന്ന തൊഴി ലാളികൾക്ക് സഹായവും ഭക്ഷണ സാധനങ്ങളും തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ലാൽകെയേഴ്‌സ് അടുത്ത ദിവസങ്ങളിൽ തന്നെ എത്തിക്കുമെന്നും ലാൽ കെയേർസ് പ്രസിഡന്റ് ഫൈസൽ എഫ്.എം, ട്രഷറർ ജസ്റ്റിൻ ഡേവിസ്,ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ