തിരുവനന്തപുരം: നടി സണ്ണി ലിയോൺ കേരളത്തിലെത്തി. സ്വകാര്യ ചാനൽ പരിപാടിയുടെ ചിത്രീക രണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ഭർത്താവും കുട്ടികളും ഒപ്പമുണ്ട്.വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോൺ നേരെ സ്വകാര്യ റിസോർട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തിൽ ഉണ്ടാകുമെന്നാണ് വിവരം.