കുവൈറ്റ് സിറ്റി: തിരുവനന്തപുരം ഇടവ സ്വദേശി കുവൈറ്റിൽ നിര്യാതനായി. റോസ് വില്ലയിൽ ഇഹ്സാൻ നസീർ (31) ആണ് മരിച്ചത്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച് അംഗമാണ്. കുവൈറ്റിൽ എച്ച്.ഒ.ടി കമ്പനിയിൽ എൻജിനീയറായിരുന്നു. പിതാവ്: നസീർ ഹുസൈൻ. മാതാവ്: റോസിന നസീർ. ഭാര്യ: ഷസ്ന ഇഹ്സാൻ.