കോൺഗ്രസ്‌ ന്യൂനപക്ഷ സെൽ എറണാകുളം ജില്ലാ പ്രവർത്തകയോഗം, എ ഐ സി സി ന്യൂനപക്ഷ സെൽ അഖിലേന്ത്യ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ ഉത്ഘാടനം ചെയ്തു

  • 68
  •  
  •  
  •  
  •  
  •  
  •  
    68
    Shares

കൊച്ചി:ആസന്നമായ നിയമസഭാ തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ദൃവീകരണത്തിനുള്ള പദ്ധതിക്ക് തയ്യാറെടുക്കുന്ന മാർസിസ്റ് പാർട്ടിയുടെ കുല്സിത നീക്കങ്ങളെ ന്യൂനപക്ഷ സമുദായങ്ങൾ തിരിച്ചറിയണമെന്ന് എ ഐ സി സി ന്യൂനപക്ഷ സെൽ അഖിലേന്ത്യാ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ മുന്നറിയിപ്പ് നൽകി.നരേന്ദ്ര മോഡിയുടെ പൗരത്വ ബില്ലിന് സമാനമായ, ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് പിണറായി വിജയൻ രൂപം നൽകുന്ന ചർച് ബിൽ എന്നും ഇക്ബാൽ വലിയവീട്ടിൽ പറഞ്ഞു. കോൺഗ്രസ്‌ ന്യൂനപക്ഷ സെൽ എറണാകുളം ജില്ലാ കമ്മിറ്റി പ്രവർത്തക യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു ഇക്ബാൽ വലിയവീട്ടിൽ. ജില്ലാ ചെയർമാൻ ലാൽബർട്ട് ചെട്ടിയന്കുടി അധ്യ ക്ഷതവഹിച്ചു. ഡിസിസി ഭാരവാഹികളായ സേവിയർ തയാങ്കേരി, ജോസഫ് ആന്റണി, കെപിസിസി ന്യൂനപക്ഷ സെൽ സംസ്ഥാന കോർഡിനേറ്റർ എൻ. എം. അമീർ, നിർവാഹക സമിതി അംഗം മാർക്കോസ് എബ്രഹാം, ജില്ലാ ഭാരവാഹികളായ ശ്രീമൂലനഗരം റഷീദ്, മജീദ് എളമന, അജിത് പീറ്റർ, ടൈഗ്രെസ് ആന്റണി,എം എം.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ