കുവൈറ്റിൽ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

കുവൈറ്റ് സിറ്റി : വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ,കൈമാറ്റം ചെയ്യുന്നതിനോ മുന്നോടിയായി വിദേശി കളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധന ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. നിയമ വിദഗ്ധര്‍, മാനേജർമാർ, സ്പെഷ്യലിസ്റ്റുകൾ, സാങ്കേതിക വിദഗ്ധർ, പ്രൊഫഷണൽ അസിസ്റ്റന്റുമാർ, ക്ലാർക്ക്, കൃഷി, വനം, മത്സ്യബന്ധനം എന്നിവയിലെ വിദഗ്ധ തൊഴി ലാളികൾ, കരകൗശല വിദഗ്ധര്‍, ഫാക്ടറി, മെഷീൻ ഓപ്പറേറ്റിംഗ് തൊഴിലാളികൾ തുടങ്ങിയ മേഖല യില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് തീരുമാനം ബാധകമാവുക എന്നാണ് വാർത്തകൾ. പദ്ധതി നടപ്പാവുന്നതോടെ നിലവില്‍ ജോലിയിലുള്ള വിദേശികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ പുതുതായി നിയമിതരാകുന്നവരുടേയും സര്‍ട്ടിഫിക്കറ്റുകളും സൂക്ഷ്മ പരിശോധനക്ക് നല്‍കേണ്ടി വരും. അതോടൊപ്പം സര്‍വകലാശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കു മെന്നാണ് വാർത്തകൾ. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ധാരാളം പ്രവാസികൾ ഈ പുതിയ നിയമം വഴി നാട്ടിലേക്ക് മടങ്ങേണ്ടി വരും

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ