തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

  • 2
  •  
  •  
  •  
  •  
  •  
  •  
    2
    Shares

ന്യൂ​ഡ​ല്‍​ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ക​രാ​റി​ല്‍ ഒ​പ്പു വ​ച്ചു. 50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വിവരം ട്വീ​റ്റ് ചെ​യ്ത​ത്.ജയ് പൂർ ,ഗുവാഹത്തി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പ​വ​കാ​ശ​വും അ​ദാ​നി ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ക്കായിരിക്കും . തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തന്നെ തളളിയിരുന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​ത്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ