കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി തൃണമൂല്‍ പോരാട്ടം ശക്തമാകുകയാണ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്.മെയ് മാസത്തില്‍ പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തകര്‍പ്പന്‍ തയ്യാറെടുപ്പാണ് ഇരുപാര്‍ ട്ടികളും നടത്തുന്നത്. ഇതുവരെ അധികാരം നേടാത്ത പശ്ചിമ ബംഗാളില്‍ അധികാരം പിടിക്കാൻ ബി ജെ പി ശ്രമിക്കുമ്പോള്‍ വിട്ടുകൊടുക്കാതെ പഴുതടച്ചുള്ള പോരാട്ടമാണ് മമത ബാനര്‍ജി കാഴ്ച വയ്ക്കുന്നത്.സംസ്ഥാനത്ത് തൃണമൂല്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കെ നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു കഴിഞ്ഞു.നന്ദിഗ്രാമില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മമത ഈ പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്. “ഞാന്‍ നന്ദിഗ്രാമില്‍ മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്ഥല മാണ്’ നഗരത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ മമത ബാനര്‍ജി പറഞ്ഞു. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള മണ്ഡ ലമാണ് നന്ദിഗ്രാം തൃണമൂലില്‍നിന്ന് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡല മാണ് നന്ദിഗ്രാം എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു.കൂടാതെ, മമത ബാനര്‍ജിയെ ബംഗാ ളില്‍ അധികാര ലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സംഭവമാണ് നന്ദിഗ്രാം കര്‍ഷക പ്രക്ഷോഭം. ഈ പ്രക്ഷോഭത്തിന്‍റെ മുന്‍നിര നായകനായിരുന്നു സുവേന്ദു അധികാരി. ഡിസംബറിലാണ് ഇദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. മമതയുമുള്ള ആലോസരമായിരുന്നു പാര്‍ട്ടി വിടാന്‍ കാരണം. മമതയുടെ ഈ പ്രഖ്യാ പനത്തോടെ ബിജെപി മമത ബാനര്‍ജി പോരാട്ടം അടുത്ത തലത്തിലേയ്ക്ക് കടക്കുകയാണ്.മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കാനൊരുങ്ങുന്നതോടെ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ ശക്തമാകും. പശ്ചിമ ബംഗാളില്‍ അധികാരം നേടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ബി ജെ പിയുടെ നീക്കങ്ങള്‍.