ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

  • 5
  •  
  •  
  •  
  •  
  •  
  •  
    5
    Shares


മനാമ:കെ പി എഫ് (KPF)ബ്ലഡ് ഡൊണേഷൻ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാമ്പ് നടത്തി.നൂറിൽ പരം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ചു ഉദ്ഘാടന ചടങ്ങ് , പ്രസിഡണ്ട് സുധീർ തിരുനിലത്തിൻ്റെ അധ്യക്ഷത തയിൽ പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം ഡയരക്ടറും, സൽമാനിയ എമർജൻസി വിഭാഗം മേധാവിയുമായിരുന്ന ഡോ. പി.വി.ചെറിയാൻ കോവിഡ് വാക്സിൻ്റെ പ്രാധാന്യത്തെ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു, ഡോ: സഖ്ന അൽ ഗനാമി സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്ക്, അരുൾദാസ് തോമസ് ഐ.സി.ആർ.എഫ്. ചെയർമാൻ,ഡോ.ബാബു രാമചന്ദ്രൻ ഐ.സി ആർ .എഫ് വൈസ് ചെയർമാൻ, , സ്റ്റാലിൻ ജോസഫ് ഇന്ത്യൻ ക്ലബ് പ്രസിഡണ്ട്, ഫ്രാൻസിസ് കൈതാരത്ത് സോഷ്യൽ വർക്കർ, സുബൈർ കണ്ണൂർ പ്രവാസി കമ്മീഷൻ അംഗം, നാസർ മഞ്ചേരി ഐ.സി.ആർ.എഫ് അംഗം, ജ്യോതിഷ് പണിക്കർ സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ, ശശി അക്കരാൽ ബ്ലഡ് ഡൊണേഷൻ വിംഗ് കൺവീനർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു, രക്ഷാധികാരി കെ.ടി. സലീം നന്ദി പ്രകാശിപ്പിച്ചു, തുടർന്ന് വരുന്ന മാസങ്ങളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കു മെന്ന്ചടങ്ങിൽ ഡോണേഴ്സ് വിംഗ് അംഗങ്ങളായ സവിനേഷ്, രജീഷ്, സുധി, സുജിത്ത്, ഹരീഷ് എന്നിവർ അറിയിച്ചു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ