തിരുവനന്തപുരം: കോവിഡ് കാലത്തെ ബജറ്റിൽ ആശ്വാസ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രവാസി കളുടെ പെൻഷൻ ഉയർത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.മടങ്ങിവരുന്ന പ്രവാസികൾക്ക് 3000 രൂപ പെൻഷൻ ലഭിക്കും. വിദേശത്ത് തുടരുന്നവർക്ക് 3,500 രൂപ. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപ, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപ.പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി, പ്രവാസി ക്ഷേമനിധിക്ക് 9 കോടി.ജൂലൈ മാസ ത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രവാസി ക്ഷേമത്തിന് സംസ്ഥാന സർക്കാർ 180 കോടി ചെലവഴിച്ചു. എന്നാൽ, കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ച തെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി