കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സിബിഐ റെയിഡിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • 6
  •  
  •  
  •  
  •  
  •  
  •  
    6
    Shares

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സിബിഐ റെയിഡിനെ തുടർന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്. ജനുവരി 12 ന് സിബിഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടി കൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുകൾ വര്‍ധിച്ച തോടെ സിബിഐയുടെയും ഡിആര്‍ഐയുടെയും സംയുക്ത സംഘം വിമാനത്താവളത്തില്‍ എത്തുകയും മിന്നൽ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടിയത്.വിമാനത്താവളത്തിലെ വിവിധ മുറികളിലും ഡ്രോയറുകളിലും സൂക്ഷിച്ച നിലയിലാണ് അന്വേഷണ സംഘം പണം കണ്ടെത്തിയത്. കരിപ്പൂരിൽ നടക്കുന്ന കളളക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടോയെന്ന സംശയത്തിന്റെ പുറത്താണ് സിബിഐ പെട്ടെന്നൊരു റെയ്ഡ് സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നടപടിയെടുത്തിരിക്കുന്നത്. ഇനിയും കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും എന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ