കുവൈറ്റിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു

  •  
  •  
  •  
  •  
  •  
  •  
  •  

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ചികിത്സയിലിരുന്ന മലപ്പുറം, നിലമ്പൂർ, എടക്കര സ്വദേശി മോദയില്‍ ശ്യാംകുമാര്‍ ആണ് മരിച്ചത്. നാല്‍പത്തിയെട്ട് വയസ്സായിരുന്നു. ദാര്‍ അല്‍ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലിചെയ്തു വരികയായിരുന്നു. കൊറോണ ബാധയേറ്റതിനെത്തുടര്‍ന്ന് മിഷ്രിഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണമടഞ്ഞത് . ഹെല്‍ത്ത് കെയറില്‍ നഴ്സായ അനൂപ സി നായരാണ് ഭാര്യ. ഹൃദ്യ ശ്യാംകുമാര്‍, ദൃശ്യ ശ്യാംകുമാര്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കൊറോണ മാനദണ്ഠങ്ങള്‍ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ