കൊറോണ വൈറസ് (Corona Virus) രാജ്യത്ത് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകി

  •  
  •  
  •  
  •  
  •  
  •  
  •  

ന്യുഡൽഹി: കൊറോണ വൈറസ് (Corona Virus) രാജ്യത്ത് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകി. DCGI ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിന്റെയും (Covishield) ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെയും (Covaxin) അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.അടിയന്തിര ഉപയോഗത്തിനായി 2 വാക്സിനുകൾ അംഗീകരിച്ചു.കൊറോണ വാക്സിൻ (Corona Vaccine) സംബന്ധിച്ച് വിദഗ്ദ്ധ സമിതി SEC)കോവിഷീൽഡിന് (Covishield) വർഷത്തിലെ ആദ്യ ദിവസം, അതായത് ജനുവരി 1 നും രണ്ടാം ദിവസം കോവാക്സിനും (Covaxin) അനുമതി നൽകിയിരുന്നു. ഇപ്പോൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരംകൂടി ലഭിച്ചപ്പോൾ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങും.സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിന്റെയും കൊറോണ വാക്സിൻ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ അനുവാദംനൽകുന്നുവെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) ഡയറക്ടർ വി.ജി സോമാനി പറഞ്ഞു. ഇതിനൊപ്പം മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കാഡില ഹെൽത്ത് കെയറിനെ അനുവദിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ