ഉമ്മൻചാണ്ടിയെ യു.ഡി.എഫ് കൺവീനറാക്കുമെന്ന് സൂചന

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ യു.ഡി.എഫ് കൺവീനറാക്കിയേക്കുമെന്ന് സൂചന. നിലവിലെ കൺവീനർ എം.എം ഹസന് പകരമായിരിക്കും പുതിയ തീരുമാനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തുന്നതോടെ ഇതിൽ വ്യക്തത വരുത്തുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നടപടിയെന്നും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പ്രശ്നങ്ങളുംഅപ്രതീക്ഷിത തോൽവികളുമാണ് ഘടക കക്ഷികൾ പലർക്കും എതിർപ്പുണ്ടാകാൻ കാരണമെന്നാണ് സൂചന.എന്നാൽ ഉമ്മൻ ചാണ്ടിയെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​നോ പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നോ ആ​ക്ക​ണ​മെ​ന്നാ​ണ് മറ്റ് നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.ഇതും പരിശോധിക്കും.നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് ഉമ്മൻചാണ്ടി.1982 മുതൽ 1986 വരെയും 2001 മുതൽ 2004 വരെയും ഉമ്മൻചാണ്ടി യു.ഡി.എഫ്. കൺവീനർ സ്ഥാനത്തുണ്ടായിരുന്നത്. തീരുമാനം ഉറച്ചാൽ മൂന്നാം തവണ അദ്ദേഹം യു.ഡി.എഫിനെ നയിക്കും. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോ​ഗിക നേതൃത്വങ്ങൾ ഇത് വരെയും വ്യക്തത വരുത്തിയിട്ടില്ല. ഉമ്മൻചാണ്ടിയും വാർത്തയോട് പ്രതികരിച്ചിട്ടില്ല.അതേസമയം  താരിഖ് അൻവറിന്റെ കേരള സന്ദർശനം പാർട്ടിയിൽ നിരവധി മാറ്റങ്ങൾക്ക് വഴി തുറക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാനായി എം.പിമാർ രാജിവെക്കേണ്ടന്ന് നേരത്തെ താരിഖ് അൻവർ പ്രഖ്യാപിച്ചിരുന്നു. എന്തായാലും പുതിയ തീരുമാനങ്ങൾ യു.ഡി.എഫിൽ പുകച്ചിലിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ