ന്യൂ ഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾ ഉപയോഗിക്കാൻ അടിയന്തര അനുമതി നൽകിയ ഡ്രഗ് കൺട്രോളർ ജെനറൽ ഓഫ് ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് കേന്ദ്രം അടിയന്തരമായി അനുമതി നൽകിയത്. രാജ്യത്ത് കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ നിർണായക വഴിതത്തിരിവാണ് വാക്സിൻ ഉപയോഗത്തിനുള്ള അനുമതിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഈ തീരുമാനം രാജ്യത്തെ കോവിഡ് മുക്തിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച് എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.