തിരുവനന്തപുരം:സിസ്റ്റർ അഭയക്കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റകാരെന്ന് കോടതി. വഞ്ചിയൂർ സിബിഐ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 28 വർഷത്തിനു ശേഷമാണ് കേരളം കാത്തിരുന്ന കേസിൽ വിധി വന്നത്. ഒരു വർഷവും മൂന്നര മാസവും കൊണ്ടു വിചാരണ പൂർത്തിയാക്കിയാണ് സിബിഐ കോടതി ഇന്നു വിധി പറഞ്ഞത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.