കുവൈറ്റ് : ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കുവൈറ്റ് വിമാനത്താവളം ജനുവരി ഒന്ന് വരെ അടച്ചു. തിങ്കളാഴ്ച രാത്രി 11 മുതൽ പ്രാബല്യത്തിലാവും. കര, കടൽ അതിർത്തികളും അടച്ചിട്ടുണ്ട്. ജനുവരി ഒന്നുവരെയാണ് നിലവിൽ അടച്ചിടാൻ തീരുമാനിച്ചത്.കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ സൗദിയും ഒമാനും അവരുടെ അതിർത്തികൾ അടച്ചിരുന്നു.