മനാമ :ബഹ്റൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സിലും ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സും ചേര്‍ന്ന് അദ്ലിയ അല്‍ഹിലാല്‍ ഹോസ്പിറ്റലിലുമായി സഹകരിച്ച് പതിനാറ് ദിവസത്തോളം വരുന്ന മെഗാ സൗജനൃ മെഡിക്കല്‍ കൃാംപിന് തുടക്കം കുറിച്ചു.ഇന്നലെ അദ്ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ വെച്ച് നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സെക്രട്ടറി ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് .എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ അരുള്‍ദാസ് ഉത്ഘാടനം ചെയ്തു.ഇന്തൃന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രദീപ് പുറവന്‍കര, സി.സി.എ മുന്‍ സാരഥി ജോണ്‍ ഐപ്പ് , സാമൂഹൃ പ്രവര്‍ത്തകരായ കെ.ടി.സലീം , റഫീക്ക് അബ്ദുള്ള , സുനില്‍ പടവ് , ഹാരിസ് പഴയങ്ങാടി , അന്‍വര്‍ ശൂരനാട് , അജിത് കുടുംബ സൗഹൃദവേദി , ഷിബു പത്തനം തിട്ട , നൗഷാദ് മഞ്ഞന്‍പ്ര , അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ ആസിഫ് , ലിജോയ് , തുടങ്ങി നിരവധി പ്രമുഖര്‍ കൃാംപ് സന്ദര്‍ശിക്കുകയും ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സ് സാരഥി സയ്യിദ് ഹനീഫ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ തോമസ് ഫിലിപ്പ് , മണിക്കുട്ടന്‍ എന്നിവര്‍ കൃാംപിന് നേതൃത്വംനല്‍കി.
അസിസ്റ്റന്‍റ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദി പറഞ്ഞു.