സൗദി അറേബ്യയിൽ വീണ്ടും അന്താരാഷ്​ട്ര വിമാന സർവീസിന്​ വിലക്ക്​; കര, നാവിക, വ്യോമ മാർഗങ്ങൾ ഒരാഴ്​ചത്തേക്ക്​ അടച്ചു – പ്രവാസികൾക്ക് സഹായവുമായി ഗൾഫ് മലയാളി ഫെഡറേഷൻ

  • 60
  •  
  •  
  •  
  •  
  •  
  •  
    60
    Shares


റിയാദ്: വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിലാണ് നടപടി.നാട്ടിലേക്ക് മടങ്ങുവാൻ എത്തിയ പ്രവാസികൾക്ക് പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു കാര്യങ്ങൾ . ഇന്ന് യാത്രയ്ക്കായി ഇന്റർനാഷണൽ എയർപോർട്ട് റിയാദിൽ എത്തിയവർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വിമാനങ്ങൾ ക്യാൻസൽ ആയത്. സൗദി എയർപോർട്ട് അതോറിറ്റിയുടെ ഒരു തീരുമാനം ഉണ്ടാവാതെ എയർപോർട്ടിൽ നിന്ന് വിമാനങ്ങൾ പുറത്തേക്ക് പറക്കുകയില്ലെന്നും വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അടുത്ത ഒരു തീരുമാനം ഉണ്ടാക്കുന്നവരെ ഇവിടെ ഇറങ്ങുകയില്ലെന്നും എന്നും അറിയിപ്പ് ലഭിച്ചു. എയർപോർട്ടിൽ കുടുങ്ങിയ നൂറുകണക്കിന് ആൾക്കാർക്ക്, ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിനിധി ദാദാബായി ട്രാവൽസ് ചാർട്ടർ ഫ്ലൈറ്റ് എയർപോർട്ട് മാനേജരുമായ റാഫി പാങ്ങോട് യാത്രക്കാരുമായി സംസാരിക്കുകയും അവർക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുകയുണ്ടായി. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്ന്, നാട്ടിൽ പോകുവാനായി എത്തിയവരാണ് ഇതിൽ 60 ശതമാനവും, ഇന്ത്യക്കാരുടെ വിഷയത്തിൽ മാത്രമല്ല മറ്റു രാജ്യക്കാരുടെ വിഷയങ്ങളിലും അവരുമായി ചർച്ച ചെയ്യുവാനായി റാഫി പാങ്ങോട് മണിക്കൂറോളം എയർപോർട്ടിൽ ടെർമിനൽ ഉണ്ടായിരുന്നു, ഒരാഴ്ചക്കാലം വിമാന സർവീസ് നിർത്തി വയ്ക്കുവാൻ ആണ് സൗദി എയർപോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത് അടുത്ത ഒരു തീരുമാനം ഉണ്ടാവാതെ വിമാനം സർവീസ് നടത്തില്ല എന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു, ഏതൊരു വിമാനത്തിൽ യാത്രക്കായി ടിക്കറ്റ് എടുത്ത് വർക്കും, സർവീസ് തുടങ്ങുമ്പോൾ അതാത് വിമാനങ്ങളിൽ തന്നെ നേരത്തെയുള്ള ടിക്കറ്റിൽ യാത്ര ചെയ്യാൻ തടസ്സമുണ്ടാകാനിടയില്ലെന്ന് റാഫി പാങ്ങോട് അറിയിക്കുകയുണ്ടായി,വിസ കാലാവധി കഴിഞ്ഞ വർക്കും യാത്ര തടസ്സം ഉണ്ടാകുകയില്ല, ഏതെങ്കിലും രീതിയിലുള്ള എമർജൻസി കാര്യങ്ങൾ അറിയണമെങ്കിൽ,ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിനിധി റാഫി പാങ്ങോടിനെ 0502825831 നമ്പറിൽ വിളിക്കാവുന്നതാണെന്നും 24 മണിക്കൂറും സർവീസ് ലഭ്യമാണെന്നും ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ