ബഹ്റൈന്‍:മൂന്ന് ഘട്ടങ്ങളിലായി കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ തകര്‍പ്പന്‍ വിജയം അക്ഷരാര്‍ത്ഥത്തില്‍ യു.ഡി.എഫിന്‍റെ അസത്യ പ്രചരണങ്ങള്‍ക്കും അധാര്‍മ്മിക നയങ്ങള്‍ക്കുമെതിരെ ജനം ഇടപെട്ടതിന്‍റെ നേര്‍കാഴ്ചയാണ്.ജനം നേരിട്ടറിഞ്ഞ വികസനങ്ങള്‍ പി.ആര്‍ വര്‍ക്കുകളാണെന്നും,എല്ലാമാസവും കയ്യിലെത്തുന്ന ഉയര്‍ത്തിയ പെന്‍ഷനുകള്‍ ഇല്ലാക്കഥകളാണെന്നും പ്രചരിപ്പിച്ചവര്‍ സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധത്തെ പോലും അപഹാസ്യമായ അനാവശ്യ സമരങ്ങളിലൂടെ തകിടം മറിക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ നിശ്ശബ്ദരായി നോക്കി കണ്ട ജനം അക്ഷരാര്‍ത്ഥത്തില്‍ നേരിട്ടത് ബാലറ്റ് പേപ്പറിലൂടെയാണ്. ജനങ്ങളുടെ സ്പന്ദനങ്ങളും ആവശൃങ്ങളും അറിയുന്ന ഒരു നേതാവ് ഇലക്ഷന്‍ പ്രചരണങ്ങളില്‍ പോലും മുന്‍ പന്തിയിലാവശൃമില്ല എന്ന് കൂടി കാണിച്ചു തരികയാണ് കേരളത്തിന്‍റെ ബഹുമാനൃനായ മുഖൃമന്ത്രി.കേന്ദ്ര സര്‍ക്കാറിന്‍റെ ഏജന്‍സികള്‍ നടത്തുന്ന സ്വാര്‍ത്ഥ താല്‍പരൃങ്ങള്‍ നിറഞ്ഞ പല അന്വേഷണങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ മുഴുവന്‍ അനീതിയും ഇവിടെ മാത്രം നീതിയുമാണെന്ന വാദം വര്‍ഗ്ഗീയ ശക്തികളുടെ ബദലായി ഇന്തൃ മുഴുവന്‍ വളര്‍ന്നു വരുന്ന ഇടത് ശക്തികളുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള സംഘ്പരിവാരത്തിന്‍റെ രഹസ്യ അജണ്ടയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഒത്താശ നടത്തിയ യു.ഡി.എഫ് നീക്കം ജനങ്ങളെ വല്ലാതെ നീരസപ്പെടുത്തിയിട്ടുണ്ട്.ഈ മഹാ വിജയത്തിലും അമിതമായ ആത്മവിശ്വാസത്തില്‍ അകപ്പെട്ടു പോകാതെ ജനഹിതമല്ലാത്ത എന്തെങ്കിലും പോരായ്മകൾ ചെറുതായെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകാനും കേരള ചരിത്രത്തിലെ ആദ്യത്തെ തുടർ ഭരണത്തിന്റെ ശില്പിയാകാനും പിണറായി സര്‍ക്കാറിനാവട്ടെ എന്ന് ആശംസിക്കുന്നു