മനാമ: സംഘാടകരുടെയും, സന്നദ്ധപ്രവർത്തകരുടെയും , സ്‌കൂൾ കോർഡിനേറ്റർമാരുടെയും , മത്സരത്തിൽ പങ്കെടുക്കുന്നവരുടെയും ആവേശം ഇന്നത്തെ പാൻഡെമിക്ക് സാഹചര്യത്തിന് ഒരു തടസവും ആയില്ല . ആർട്ട് കാർണിവലിന്റെ ഉത്ഘാടനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി മിസ്റ്റർ രവി ശങ്കർ ശുക്ല നിലവിളക്ക് കൊളുത്തി നിർവഹിച്ചു . ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, അഡ്വൈസർ ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ , സ്പെക്ട്ര കൺവീനർ റോസലിൻ റോയ് , ജോയിന്റ് കൺവീനർ അനീഷ് ശ്രീധരൻ, നിതിൻ ജേക്കബ്, ശ്രീധർ , നിഷ രംഗരാജൻ, മുരളീകൃഷ്ണൻ, സുരേഷ് ബാബു , നാസ്സർ മഞ്ചേരി, സുധീർ തിരുനിലത്ത് , സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, സുബൈർ കണ്ണൂർ, കെ ടി സലിം, ക്ലിഫ്‌ഫോർഡ് കൊറിയ , ചെമ്പൻ ജലാൽകൂടാതെ ഫേബർ കാസ്റ്റിൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ എന്നിവർ പങ്കെടുത്തു.ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികൾ ഇന്നത്തെ മത്സരത്തിൽ പങ്കെടുത്തു.കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്‌റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്. പതിവുപോലെ പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു – അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. ഇവരെ കൂടാതെ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുറച്ചു പേർ മത്സരത്തിൽ ചേർന്നു.പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും നൽകി .
ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകളിലേക്ക് റോളിംഗ് ട്രോഫിയും സമ്മാനിക്കും.കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2021-ൽ രൂപകൽപ്പന ചെയുന്ന വാൾ കലണ്ടറുകളിലും ഡെസ്ക്-ടോപ്പ് കലണ്ടറുകളിലും കാണപ്പെടും. ഈ കലണ്ടറുകൾ 2021 ജനുവരി 2 ന് നടക്കുന്ന സമ്മാന വിതരണ ചടങ്ങിൽ വെച്ചു വിതരണം തുടങ്ങും . ഈ കലണ്ടറുകളിൽ വലിയൊരു സംഖ്യ എല്ലാ സ്പോൺസർമാർ, കോർപ്പറേറ്റുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, ബിസിനസുകൾ എന്നിവയ്ക്ക് ലഭ്യമാക്കും. മത്സരത്തിൽ നിന്നുള്ള ആകെ വരുമാനം ഒരു കുടുംബക്ഷേമ ഫണ്ടിലേക്ക് ആണ് പോവുക . ബഹറിനിൽ മരണമടഞ്ഞ, പ്രതിമാസം ബി ഡി 100 ൽ താഴെ വേതനം ലഭിച്ചിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ആകും ഇത് ഉപയോഗിക്കുക .ഈ വർഷത്തെ പ്രോഗ്രാമിന്റെ ഞങ്ങളുടെ വിലയേറിയ സ്പോൺസർമാർ – ഫേബർ കാസ്റ്റെൽ ബഹ്‌റൈൻ ; അൽ നമൽ ഗ്രൂപ്പ്; ലുലു ഗ്രൂപ്പ് , അൽ നൂർ ഇന്റർനാഷണൽ സ്കൂൾ; മുഹമ്മദ് അഹമ്മദ് കമ്പനി; BKG ഹോൾഡിംഗ്; വിൻസ് ടെക്നോളജി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; അൽ ഹിലാൽ ആശുപത്രി; എൽഐസി ഇന്റർനാഷണൽ; മുഹമ്മദ് ജലാൽ ആൻഡ് സൺസ് ; സിഎ ചാപ്റ്റർ ബഹ്‌റൈൻ; ബഹ്‌റൈൻ ഫിനാൻസിംഗ് കമ്പനി; പി ഹരിദാസ് ആൻഡ് സൺസ്; അമാദ് ഗ്രൂപ്പ്; പാലസ് ഇലക്ട്രോണിക്സ്; ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ്; ഷിഫ അൽ ജസീറ ആശുപത്രി; ജെ എ സയാനി ആൻഡ് സൺസും കൂടാതെ നിരവധി ദാതാക്കളും.ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്‌റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആർഎഫ്. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.