കുവൈറ്റ്:പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ കുവൈറ്റ്, ഡിസംബറിൽ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിൽ കുവൈറ്റ് ഇന്ത്യൻ എംബസി ആരംഭിച്ച ഹെൽപ് ഡെസ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 65806158, 65806735, 65807695, 65808923 എന്നീ നമ്പറുകളിലും
രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 65809348 എന്ന നമ്പറിലും ബന്ധപ്പെടാം.
പിഴയടച്ച് നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകും. ഇതിനായി എംബസിസന്ദർശിക്കാം. ശർഖ്, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന കേന്ദ്രത്തിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച് നിക്ഷേപിച്ചാലും മതിയെന്ന് എംബസി അറിയിച്ചിട്ടുണ്ട്.