കോഴിക്കോട്:ഹൂതി വിമതരുടെ പിടിയിലകപ്പെട്ട 14 ഇന്ത്യാക്കാരുടെ മോചനത്തിന് വഴിതെളിഞ്ഞത്, പ്രവാസി ലീഗൽ ലീഗൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തിന്റെ ഇടപെടലോടെയാണ്. യമനിലെ ഹൂതി വിമതരുടെ പിടിയിലകപ്പെട്ട് ദുരിത ജീവിതം നയിക്കേണ്ടി വന്നവരിൽ വടകര സ്വദേശി പ്രവീണും, വിഴിഞ്ഞം സ്വദേശി മുസ്തഫയും ഉൾപ്പടെ വിവിധ സംസ്ഥാനക്കാരും, പുതുച്ചേരി സ്വദേശിയുമടക്കം 14 പേരാണ് ഇന്ത്യക്കാരായി സംഘത്തിൽ ഉണ്ടായിരുന്നത്. തടവിലാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മോചനത്തിനായി അധികാരികൾക്ക് പരാതികൾ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി വൈകിയ ഘട്ടത്തിലാണ് പ്രവാസി ലീഗൽ ലീഗൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലം ഇടപെട്ട് വിദേശകാര്യ മന്ത്രാലയത്തിനും , യു എൻ സംഘത്തിനും പരാതികൾ സമർപ്പിച്ചതും, തുടർന്ന് സനായിലെ ഇന്ത്യൻ എംബസിയുടേയും , വിദേശകാര്യ മന്ത്രാലത്തിന്റേയും ഇടപെടൽ വേഗത്തിലാക്കിയതും.പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിന് സുധീർ തിരുനിലത്തിനോട് മോചിപ്പിക്കപ്പെട്ട സംഘത്തിലെ ടി കെ പ്രവീൺ നന്ദി അറിയിച്ചു.