നീണ്ട ഇടവേളക്ക് ശേഷം പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാൻ അവസരമൊരുങ്ങുന്നു

  • 18
  •  
  •  
  •  
  •  
  •  
  •  
    18
    Shares

കുവൈറ്റ് : രാജ്യത്തെ ആരോഗ്യ മന്ത്രാലയ അധികൃതർ നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾക്കനുസൃതമായി മടങ്ങിവരുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള നടപടികൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പൂർത്തിയാക്കിയതായും. യാത്രാ നിരോധനമുളള 34 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കുന്നതിനുളള തീയതി വരും ദിവസങ്ങളിൽ അധികൃതർ പ്രഖ്യാപിക്കുമെന്ന വിവരങ്ങളുമാണ് പുറത്ത് വരുന്നത്. ഇതിനായി കുവൈറ്റിലേക്ക് മടങ്ങി വരാൻആഗ്രഹിക്കുന്ന പ്രവാസികളുടെ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യുന്നതിനായി അധികൃതർ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.എങ്കിലും നിലവിൽ സാധുവായ റെസിഡൻസി കൈവശമുള്ളവർക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് മടങ്ങി വരാൻ അവസരമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ തയ്യാറാക്കിയ പദ്ധതി സർക്കാർ സമിതി ചർച്ചചെയ്യുമെന്നും പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ