ന്യൂഡൽഹി: കേന്ദ്രനയങ്ങള്‍ക്കെതിരേ വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ 26 നു ദേശീയ പണിമുടക്ക്. അടുത്തയാഴ്‌ച നടക്കുന്ന രണ്ടുദിവസത്തെ കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ നല്‍കുമെന്നും പത്തു സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുടെ സംയുക്‌തവേദി അറിയിച്ചു. വിവിധ മേഖലകളിലുള്ള സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണു പണിമുടക്കെന്നു സംയുക്‌ത പ്രസ്‌താവനയില്‍ പറയുന്നു. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സെല്‍ഫ് എംപ്ലോയ്‌ഡ് വിമന്‍സ് അസോസിയേഷന്‍, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്., യു.ടി.യു.സി. എന്നിവ ഉള്‍പ്പെട്ടതാണു സംയുക്‌തവേദി.