കുവൈറ്റ്: കുവൈറ്റിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഹ്മദി, ജഹ്റ, ഫഹാഹീൽ, മംഗഫ്, വഫ്ര, റിഖ, ഫർവാനിയ, സബാഹ് അൽ സാലിം, സാൽമിയ, ഹവല്ലി എന്നീ ഭാഗങ്ങളിലാണ് കുവൈറ്റ് സമയം ബുധനാഴ്ച വൈകീട്ട് 5.56ന് ഭൂചലനം അനുഭവപ്പെട്ടത്. അത്യാഹിതങ്ങളോന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കക്ക് വകയില്ലെന്നാണ് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സയൻറിഫിക് റിസേര്‍ച്ച് പറയുന്നത്.