കണ്ണൂർ: കോൺഗ്രസ് ദേശീയ നേതാവും എം.പിയുമായ രാഹുൽ ഗാന്ധി നാളെ നവംബർ 12 ന് കാലത്ത് 9ന് മട്ടന്നൂർ എയർപോർട്ടിലിറങ്ങും.10 മണിയോടെ പയ്യന്നൂർ കണ്ടോന്താറിലെത്തി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പിയുടെ വീട് സന്ദർശിക്കും. മാതാവിന്റെ നിര്യാണത്തിൽ വേണുഗോപാലിനെ ആശ്വസിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ വരവ് എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്