കോഴിക്കോട് : വരുമാനത്തിന്റെ സിംഹഭാഗവും ആദായനികുതി, ജി എസ് ടി, തൊഴിൽ നികുതി മുതലായവ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നികുതിയും ലൈസൻസ് ഫീസുകളുമായി അടയ്ക്കുന്ന ഈ മേഖലയ്ക്ക് അർഹമായ ആനുകൂല്യങ്ങളും, പരിരക്ഷയും, പരിഗണനയും നൽകണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഷെവലിയാർസി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു.