കണ്ണൂർ: രാഹുൽ ഗാന്ധി എം പി എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പിയുടെ കുടുംബത്തെ സന്ദർശിച്ചു.കെ.സി വേണുഗോപാലിന്‍റെ മാതാവ് ജാനകി അമ്മ ഇന്നലെ അന്തരിച്ചിരുന്നു. കുടുംബത്തെ അനുശോചനം അറിയിക്കാനായാണ് രാഹുൽ ഗാന്ധി എത്തിയത്. രാവിലെ ഒൻപതോടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്തവാളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ കെ. സുധാകരൻ എം.പി, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം വേണുഗോപാലിന്‍റെ കണ്ടോന്താറിലെ തറവാട്ട് വീട്ടിൽ എത്തിയത്. തുടർന്ന് കെ.സി വേണുഗോപാൽ എം പിയുമായും ,കുടുംബാഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്