ബഹ്റൈൻ : ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു. റോയൽ പാലസ് ആണ് മരണവാർത്ത പുറത്ത് വിട്ടത്. ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.മൂന്ന് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. പതാക താഴ്ത്തിക്കെട്ടും.സർക്കാർ ഓഫീസുകളും , സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും .അമേരിക്കയിലെ മായോ ക്ളിനിക്കിൽ വെച്ചാണ് മരണം സംഭവിച്ചത്.ഭൗതിക ശരീരം ബഹ്റൈനിൽ എത്തിച്ച ശേഷം ഖബറടക്കം നടത്തും