കുവൈറ്റ് കലാ (ആർട്) യാത്രയയപ്പു നൽകി

  • 24
  •  
  •  
  •  
  •  
  •  
  •  
    24
    Shares

കുവൈറ്റ് : ഇരുപത്തേഴു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന കലാ (ആർട്) കുവൈറ്റിന്റെ നേതൃ നിരയിലെ മുതിർന്ന അംഗങ്ങളായ, മുൻ പ്രസിഡണ്ടും നിലവിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും പബ്ലിക് റിലേഷൻ കൺവീനറും ആയ ശ്രീ. സാംകുട്ടി തോമസിനും, മുൻ ട്രെഷററും എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ആയ എ. മോഹനനും കലാ (ആർട്) കുവൈറ്റ് ഊഷ്മളമായ യാത്രയയപ്പു നൽകി. കോവിഡ് പശ്ചാത്തലത്തിൽ ലളിതവും പരിമിതവുമായാണ് ചടങ്ങു സംഘടിപ്പിച്ചത്. പ്രസിഡന്റ് മുകേഷ് വി. പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവകുമാർ സ്വാഗതം പറഞ്ഞു. രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിൽ നിസ്വാർത്ഥ സാമൂഹിക പ്രവർത്തനം വഴി ശ്രീ സാംകുട്ടി തോമസ് കുവൈറ്റ് മലയാളികൾക്കിടയിൽ സുപരിചിതനാണ്. പ്രാധിനിത്യം കൊണ്ട് ഗൾഫിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായി മാറിയ ‘നിറം’ പരിപാടിയുടെ ജനറൽ കൺവീനറായി പല വർഷങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലാണ് ജോലിചെയ്തിരുന്നത്. എ. മോഹനനും കുവൈറ്റ്ആരോഗ്യമന്ത്രാലയത്തിലെ ജോലി അവസാനിപ്പിച്ചാണ് നാട്ടിലേക്ക് പോകുന്നത്. ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശ്രീ മോഹനൻ കല(ആർട്ട്)ൻറെ മാതൃഭാഷാ മലയാളം പദ്ധതിയുടെയും നിറം പരിപാടിയുടെയും സജീവ സാന്നിധ്യമായിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ