ന്യൂഡൽഹി : ഇനി മുതൽ വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ ഇളവ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ട. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ഏത് രാജ്യത്ത് നിന്ന് വന്നാലും അതാത് രാജ്യങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു. യാത്ര ചെയ്യുന്ന രാജ്യത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യമില്ലെങ്കിൽ ഇന്ത്യയിലെ എയർപോർട്ടിൽ നിന്നും ടെസ്റ്റ് ചെയ്യേണ്ടതാണ് . കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്രോട്ടോകോള്‍ പുതുക്കി ഉത്തരവ് ഇറക്കിയത്.ഇത് പ്രകാരം നാട്ടിലേക്ക് നിശ്ചിത കാലത്തേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് വൻ ആശ്വാസമാണ്. ഈ വിഷയത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പിന്റെ പുതുക്കിയ നിർദ്ദേശങ്ങളും ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.