കേരളം: ഭിന്നശേഷിയുള്ളവർക്ക് കോവിഡ്-19 മഹാമാരി പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബഹു ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദ് അവർകൾക്ക് ,ബഹു ഇന്ത്യൻ പ്രൈംമിനിസ്റ്റർ ശ്രീ നരേന്ദ്ര മോദി അവർകൾക്കും കേന്ദ്ര ഫൈനാൻസ് മിനിസ്റ്റർ നിർമ്മല സീതാരാമൻ എന്നിവർക്ക് കേരള ഹാന്ഡികാപ്ഡ് വെൽഫെയർ അസോസിയേഷൻ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ കാദർ നാട്ടിക നിവേദനം സമർപ്പിച്ചു.
ഭിന്നശേഷിയുള്ളവർക്ക്ഒരു ലക്ഷം രൂപ വരെ പലിശരഹിത സ്വയംതൊഴിൽ വായ്പ അനുവദിക്കുക , ഭിന്നശേഷിയുള്ളവർക്ക് അല്ലെങ്കിൽ അവരുടെ കുടുംബത്തിൽ ഒരാൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുക ,ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങൾക്ക് പെട്രോൾ സബ്സിഡി അനുവദിക്കുക,സ്വയംഭരണ സ്ഥാപനങ്ങൾ നിയമസഭാ , ലോകസഭ മണ്ഡലങ്ങളിലേക്ക് ഭിന്നശേഷിയുള്ളവർക്ക് ജനപ്രാതിനിധ്യ സംവരണം ഏർപ്പെടുത്തുക ,ഭിന്നശേഷിക്കാർക്ക് നീതി നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള RPWD 2016 കേരളത്തിൽ കർശനമായി നടപ്പാക്കുന്നതിനുള്ള കേന്ദ്ര നിയമം നടപ്പാക്കുക.നാഷണൽ ട്രസ്റ്റ് ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര ധനകാര്യ വകുപിന്റെ തീരുമാനം പിൻവലിക്കുക. തുടങ്ങി അതിപ്രധാനമായ 5 ആവശ്യമാണ് കേരള ഹാൻഡികാപ്പ്ഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതര ജനവിഭാഗങ്ങൾക്ക് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വിവിധ പാക്കേജുകൾ ബാക്കി അപ്പോൾ ഭിന്നശേഷിയുള്ള വരെ ബഹിഷ്കരണം അവഗണിക്കുകയാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും ചെയ്തത് .അത് ഈ വിഭാഗത്തോട് കാട്ടിയ കടുത്ത അവഗണനയാണെന്ന് കാദർ നാട്ടിക ചൂണ്ടിക്കാട്ടി. പ്രതിസന്ധിയിൽനിന്ന് പ്രതിസന്ധിയിലേക്ക് അകപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്കിലും ഈ അതിപ്രധാനമായ ആവശ്യം നടപ്പാക്കാനുള്ള ആഗ്രഹം സർക്കാർ കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.