അഷറഫ് താമരശ്ശേരിക്ക് സ്നേഹാദരവ്.

  • 39
  •  
  •  
  •  
  •  
  •  
  •  
    39
    Shares

യു എ .ഇ : ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യു എ .ഇ ൽ സംഘടിപ്പിച്ച ചടങ്ങിൽ പരേതൻ്റെ കൂട്ടുകാരനും, പ്രവാസ ലോകത്തിന് കേരളത്തിൻ്റെ അഭിമാനവുമായ അഷറഫ് താമരശ്ശേരിയെ ആദരിച്ചു.
ഉറ്റവരെയും ഉടയവരെയും വിട്ട് ജീവിതം പച്ച പിടിപ്പിക്കുന്നതിനായി പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുമായി മണലാരണ്യത്തിലേക്ക് പറന്നിറങ്ങുമ്പോൾ ഒട്ടേറെ മോഹങ്ങളുണ്ടായിരുന്നു നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ … നാടിനും നാട്ടുകാർക്കും വീടിനും വീട്ടുകാർക്കും വേണ്ടി പ്രവാസികൾ മെഴുകുതിരി കണക്കെ ഉരുകി തീരുമ്പോൾ അവൻ സ്വയം ജീവിക്കാൻ മറന്നു പോകുക സ്വാഭാവികം … ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുമ്പോൾ രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം എന്ന യാഥാർഥ്യം അവനെ തേടിയെത്തുന്നു .. പെട്ടിയുമായി പോകാൻ ആഗ്രഹിച്ചവനെ പെട്ടിയിലാക്കേണ്ടി വരുന്ന ദുർബല നിമിഷം … അങ്ങിനെ മരണമെന്ന സ്ഥായിയായ സത്യത്തിനു കീഴ്പ്പെടുമ്പോൾ അവരുടെ ചലനമറ്റ മൃതശരീരം പിറന്ന നാട്ടിലേക്കയക്കാൻ ജാതിയോ മതമോ വർഗ്ഗമോ വർണ്ണമോ ലിംഗമോ രാഷ്ട്രീയമോ രാഷ്ട്രമോ നോക്കാതെ രാപകലില്ലാതെ ഓടിനടക്കുന്ന ഒരു വ്യക്തിത്വമുണ്ട് … തന്റെ നാഥന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന പരേതന്റെ കൂട്ടുകാരൻ .. നിലവിൽ ഒന്പതിനായിരത്തിൽ കൂടുതൽ മൃതശരീരം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചു .. ആ സേവനത്തിന് വിവിധ സംഘടനകളും സർക്കാർ സംവിധാനങ്ങളും ഡോക്ടർ അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചു . കേന്ദ്ര സർക്കാർ “പ്രവാസി ഭാരത് ” അവാർഡ് നൽകി അദ്ദേഹത്തെ ബഹുമാനിക്കുകയുണ്ടായി.
ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യു എ ഇ ചാപ്റ്റർ യു. സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തെ സംഘടനയുടെ സ്നേഹാദരം നൽകി ഭാരവാഹികൾ ആദരിച്ചു.. ചടങ്ങിൽ സംഘടന പ്രവർത്തകരായ അബ്ദുൽ മജീദ് പാടൂർ , ജലീൽ വള്ളിത്തോട് , ബേബി ചേട്ടൻ , റഷീദ് അജ്‌മാൻ , പ്രസന്നൻ , സമിനാസ് മുസ്തഫ , സഫീറ മുനീർ തുടങ്ങിയവർ പങ്കെടുത്തു…

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ