പട്ടാപ്പകല്‍ നഗരത്തില്‍ കാറിന്റെ ചക്രത്തിനിടയില്‍ കൂറ്റന്‍ പെരുമ്പാമ്പ്; രക്ഷാപ്രവര്‍ത്തനം; വൈറല്‍ വീഡിയോ

  •  
  •  
  •  
  •  
  •  
  •  
  •  

മുംബൈ: കാറിന്റെ ചക്രത്തിനിടയില്‍ പെട്ടുപോയ കൂറ്റന്‍ പെരുമ്പാമ്പിനെ ഒരുകൂട്ടം രക്ഷാ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്താണ് കാറിന്റെ ചക്രത്തിനുള്ളില്‍ അബദ്ധത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് കുടുങ്ങിയത്.

പൊലീസ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ തൊഴിലാളികള്‍ ഉയര്‍ത്തിക്കൊടുത്തതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദൗത്യം എളുപ്പമായി.

പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

https://www.instagram.com/viralbhayani/?utm_source=ig_embed

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ